പറവൂർ: ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള ഏഴിക്കര ഗവ.പ്രീമെട്രിക് ഹോസ്റ്റൽ (ആൺ), പള്ളിത്താഴം ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (പെൺ) ഹൈസ്കൂൾവിഭാഗം നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഹിന്ദി, ഇംഗ്ലീഷ് തസ്തികകളിലേക്ക് ട്യൂഷൻ ടീച്ചർമാരുടെ ഒഴിവുണ്ട്. ഡിഗ്രിയും, ബിഎഡുമാണ് യോഗ്യത. യു.പി വിഭാഗത്തിൽ ഏഴിക്കര ഹോസ്റ്റലിൽ ഒന്നും പള്ളിത്താഴത്ത് മൂന്നും ഒഴിവുകളുണ്ട്. ബി.എഡ്, ടി.ടി.സിയാണ് യോഗ്യത. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഈമാസം 30 നകം പറവൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ ഏഴിക്കര - 9544061832,പള്ളിത്താഴം 7902979864.