കാലടി: മാണിക്കമംഗലം ചിറയിലെ കാർണിവൽ കാലടി പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചതായി പരാതി. 2019 വരെ ജനകീയ പങ്കാളിത്തത്തോടെയാണ് കാർണിവൽ നടത്തിവന്നിരുന്നത്. പഞ്ചായത്ത് ഭരണസമിതി കാർണിവൽ നടത്തിപ്പ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊതുജനങ്ങളും വിവിധ രാഷ്ട്രീയകക്ഷികളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ചിറ സംരക്ഷണ സമിതി അംഗങ്ങളെ വെട്ടിമാറ്റി തന്നിഷ്ടക്കാരെ വച്ച് കാർണിവൽ നടത്താനുള്ള പഞ്ചായത്തു നടപടി അവസാനിപ്പിക്കണമെന്ന് സി.പി.എം നെട്ടിനംപിള്ളി ബ്രാഞ്ച് ഭാരവാഹികളായ അഡ്വ.എം.വി.പ്രദീപ്, ലിന്റോ എന്നിവർ പറഞ്ഞു.