പറവൂർ: തുരുത്തിപ്പുറം എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ‌‌ഡോ.പൽപ്പു സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ കൊവിഡിനുശേഷമുള്ള ആദ്യ കുടുംബയോഗം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി പി.എ. രവി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരി അജി തച്ചേരി, കൺവീനർ സീന ബാബു, ജോയിന്റ് കൺവീനർ ഐഷ രാധാകൃഷ്ണൻ, ബിൻഷാദ്, പ്രശാന്ത്, വത്സൻ എന്നിവർ സംസാരിച്ചു.