കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്ലാന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടിജോ ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിനേഷ് ജനാർദ്ദനൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ടി.ആർ.മുരളി സമ്മാനദാനം നിർവ്വഹിച്ചു. വാർഡ് മെബർ എം.എം.ഷൈജു, പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ ജിതിൻ തോമസ്, വായനശാലാ പ്രസിഡന്റ് ബിജു ജോൺ, കെ.ഒ.വർഗീസ്, ആഷിക് പ്രസാദ്, ആർ.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.