t

കുറുപ്പംപടി: തയ്യൽത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ കുറുപ്പംപടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എം.കെ സോമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മേരി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെയ്സി സജി, പൂജ വിനോദ്, സുശീല മോഹനൻ, ഗീത സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി മേരി ചാക്കോ (പ്രസിഡന്റ്), റഷീദ (സെക്രട്ടറി ), ബിന്ദു.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.