pic

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ ദുർഭരണത്തിലും കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് പിണ്ടിമന പഞ്ചായത്ത് എൽ. ഡി. എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പഞ്ചായത്ത് ആസ്ഥാനമായ മുത്തംകുഴിയിൽ നടന്ന രാഷ്ട്രീയ വിശദീകരണയോഗം

സി.പി.എം ഏരിയാ സെക്രട്ടറി കെ.എ.ജോയി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി സി.പി മുജീബ് റഹ്മാൻ. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.ടി.ബെന്നി, കേരള കോൺഗ്രസ് (എം )മണ്ഡലം പ്രസിഡന്റ് എം.സി.ചെറിയാൻ, എൻ.സി.പി സംസ്ഥാന സമിതി അംഗം സിബിൻ ജോർജ്, സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.എം. മുഹമ്മദാലി, സി.പി.എം ലോക്കൽ സെക്രട്ടറി ബിജു.പി.നായർ, കേരള കോൺഗ്രസ് ( എം) നേതാക്കളായ എം.എം ജോസഫ്, അഡ്വ.പോൾ മുണ്ടയ്ക്കൽ, എൽ.ഡി.എഫ് പാർലമെന്റ് പാർട്ടി സെക്രട്ടറി എസ്.എം.അലിയാർ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിജി ആന്റണി, ലാലി ജോയി എന്നിവർ പ്രസംഗിച്ചു.