1

പള്ളുരുത്തി: എം.എൽ.എ. കെ.ജെ മാക്സിയുടെ നേതൃത്വത്തിൽ ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പള്ളുരുത്തിയിലും കുമ്പളങ്ങിയിലുമായി ആയിരത്തിലധികം കുടുംബങ്ങൾക്കാണ് ക്രിസ്മസ് കിറ്റുകൾ നൽകിയത്. കുമ്പളങ്ങിയിൽ നടന്ന ചടങ്ങിൽ സുരേഷ് ബാബു, സജീവ് ആന്റണി, അഡ്വ.മേരി ഹർഷ, ജെൻസി ആന്റണി, സുധീർ, സുനീഷ്, അഡ്വ.അനന്തു എന്നിവർ സംസാരിച്ചു. പള്ളുരുത്തിയിൽ കെ.പി. ശെൽവൻ, കെ.എം. സതീശൻ, സുനില സെൽവൻ, ഹേമ, ശിവദാസൻ, എൻ.വി. ലോറൻസ് എന്നിവർ സംസാരിച്ചു.