f

കൊച്ചി: കൊവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഫോക്ക്ലോർ ഫെസ്റ്റ് സന്ദർഭോചിത തുടക്കമെന്ന് കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ. വൈപ്പിൻകരയുടെ തനത് പ്രകൃതത്തിന് യോജിച്ച ബഹുവിധ തലങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരികാഘോഷം കലാകാരൻമാർക്കു മാത്രമല്ല എല്ലാവിഭാഗം ജനങ്ങൾക്കും പ്രത്യാശ പകരുന്നതാണ്. ഫോക്ക്ലോർ ഫെസ്റ്റിനോടനുബന്ധിച്ച സംസ്‌കാരികാഘോഷങ്ങൾ നായരമ്പലം ഭഗവതി വിലാസം സ്‌കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

വൈപ്പിൻ കരക്കാർ മാത്രമല്ല, കേരളീയ സമൂഹം ഒന്നാകെ ഉള്ളുകൊണ്ട് ആഗ്രഹിക്കുന്ന സംരംഭമാണ് ഫോക്ക് ലോർ ഫെസ്റ്റെന്നും മേയർ പറഞ്ഞു. തൃക്കാക്കര എം.എൽ.എ പി.ടി.തോമസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ. കെ.എസ് പുരുഷൻ മുഖ്യാതിഥിയായി. സംഗീത സംവിധായകൻ സെബി നായരമ്പലം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.രാജീവ്, കെ.കെ. ബാബു, എൻ.കെ. ബിന്ദു, അഡ്വ.എ.ബി. സാബു തുടങ്ങിയവർ പ്രസംഗിച്ചു.