മൂവാറ്റുപുഴ: പി.ടി.തോമസിന് മൂവാറ്റുപുഴയുടെ സ്നേഹാഞ്ജലി. ഇന്നലെ രാവിലെ ഒമ്പതിന് നെഹ്റു പാർക്കിൽ എത്തിയ പി.ടിയുടെ മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. കോതമംഗലം, പെരുമ്പാവൂർ മേഖലയിൽ നിന്നുൾപ്പടെ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി.

ഡീൻ കുര്യാക്കോസ് എം.പി, ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർ പി.ടിയുടെ കുടുംബാംഗങ്ങളോടൊപ്പം അനുഗമിച്ചു. എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, മുൻ എം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, വി.ടി. ബലറാം, മുനിസിപ്പൽ ചെയർമാന്മാരായ പി.പി.എൽദോസ്, ടി.എം. സക്കീർ ഹുസൈൻ (പെരുമ്പാവൂർ) രാഷ്ട്രീയ സാമൂഹ്യനേതാക്കളായ എ.മുഹമ്മദ് ബഷീർ, അഡ്വ.കെ.എം.സലിം, കെ.എം.അബ്ദുൾ മജീദ്, പി.പി.ഉതുപ്പാൻ, കെ.പി.ബാബു, മേരി ജോർജ്, പി.എസ്.സലിം ഹാജി, ജോസ് പെരുമ്പിള്ളിൽ, ജോയി മാളിയേക്കൽ, പി.എ.ബഷീർ, എം.എം.സീതി ഡോളി കുര്യാക്കോസ്, സിനി ജോർജ്, തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.