കൊച്ചി: മൂവാറ്റുപുഴ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന് കീഴിൽ എറണാകുളം ഫോർഷോർ റോഡിലുള്ള പെൺകുട്ടികളുടെ മൾട്ടിപർപ്പസ് ഹോസ്റ്റലിലേക്കു കൊച്ചി കോർപ്പറേഷൻ, ആലുവ, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര നഗരസഭ പരിധിയിലുള്ള കോളേജുകളിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് അഡ്മിഷൻ നേടിയിട്ടുള്ളതും കോളേജ് ഹോസ്റ്റലുകളിൽ അഡ്മിഷൻ ലഭിക്കാത്തതുമായ പട്ടികവർഗ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥിനികൾ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം (ജാതി, വരുമാനം, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ്, ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, മൾട്ടിപർപ്പസ് ഹോസ്റ്റൽ എറണാകുളം എന്നീ ഓഫീസുകളിൽ ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം