കുമ്പളങ്ങി: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു. കുമ്പളങ്ങി പഞ്ചായത്തിൽ 15-ാം വാർഡ് കുന്നുംപുറത്ത് വീട്ടിൽ ടെൽമ മേരിയാണ് (43) അസുഖ ബാധിതയായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ട്യൂമർ വളർന്ന് ഞരമ്പുകൾ പൊട്ടുന്ന അവസ്ഥയിലായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. മൂന്ന് ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് ചിലവ് വരും. കൂലിപ്പണിക്കാരനായ ഭർത്താവും 19 വയസുള്ള മകളുമടങ്ങുന്ന കുടുംബം തുക കണ്ടെത്താനായി സുമനസുകളുടെ സഹായം തേടുകയാണ്. ഓവർ സീസ് ബാങ്ക് ഇടപ്പള്ളി ശാഖയിലെ അക്കൗണ്ടിലേക്ക് സഹായം അയക്കാം. പേര്: മരിയ രഞ്ജന കെ.ആർ, അക്കൗണ്ട് നമ്പർ: 149601000012351, ഐ.എഫ്.സി കോഡ്: IOBA0001496. കൂടുതൽ വിവരങ്ങൾക്ക്: 8304996964 ലില്ലി റാഫേൽ (വാർഡ് മെമ്പർ), 9446321335 മാർട്ടിൻ ആന്റണി (മുൻ പഞ്ചായത്ത് പ്രസിഡന്റ്).