കൊച്ചി: എസ്.സി, എസ്.ടി, വനിത, ചെറുകിട സംരംഭകർ എന്നിവർക്ക് പ്രാമുഖ്യം നൽകി വ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശന മേള 30 മുതൽ ജനുവരി 2 വരെ പള്ളത്ത് രാമൻ ഗ്രൗണ്ടിൽ നടത്തും. 40 സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. സംരംഭകർക്കു സൗജന്യമായി സ്റ്റാളുകൾ അനുവദിക്കും. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള സംരംഭകർ തങ്ങളുടെ പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം താലൂക്ക് വ്യവസായ ഓഫീസുകളിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ 28നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് :0484- 2421432, 2421461, 2421360, 97444 90573, 94473 76274.