vayomitram
മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിനോദയാത്ര മുനിസിപ്പൽ ചെയർമാൻപി. പി .എൽദോസ് ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

മൂവാറ്റുപുഴ: മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസവും ലക്ഷ്യമിട്ട് വിനോദയാത്ര സംഘടിപ്പിച്ചു. മൂവാറ്റുപുഴ നഗരസഭ- വായോമിത്രം പദ്ധതിയുടെ നേതൃത്വത്തിൽ എസ്.എൻ.ജി.സി കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നടന്ന സ്നേഹയാത്ര മുനിസിപ്പൽ ചെയർമാൻപി. പി .എൽദോസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. വൈസ് ചെയർപേഴ്സൺ സിനി ബിജു നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ രാജശ്രീ രാജു, അബ്ദുൽ സലാം പി.എം, ജോസ് കുരിയാക്കോസ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡ് മൂലം വീടിനുള്ളിൽ അടച്ചിരുന്ന മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. പ്രോജക്ട് കോർഡിനേറ്റർ നിഖിൽ.വി, വയോമിത്രം നഴ്സ് നിതാമോൾ, പൗലോസ് ടി.എ, സോഷ്യൽവർക്ക് വിദ്യാർത്ഥികളായ അലൻ, എബിൻ ക്രിസ്റ്റഫർ, ജിബിൻ എന്നിവർ നേതൃത്വം നൽകി.