മൂവാറ്റുപുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പ്രധാനമന്ത്രി മത്സ്യസമ്പാദ് യോജന പദ്ധതിപ്രകാരം റീ സർക്കുലേറ്ററി അക്വാപോണിക്‌സ് സിസ്റ്റത്തിലെ മത്സ്യക്കൃഷി വിളവെടുപ്പ് നടത്തി. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മുളവൂർ കുന്നത്ത് കെ.വി.രാജുവിന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ.നാസർ അദ്ധ്യക്ഷത വഹിച്ചു. അക്വാകൾച്ചർ പ്രമോട്ടർമാരായ ഷിബി ഐസക് , അബിൻ പോൾ അബ്രഹാം, ഫാ.കെ.വി.എലിയാസ്
കാവുംപാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ, വാർഡ് മെമ്പർമാരായ ഇ.എം.ഷാജി, ബെസ്സി എൽദോ, പി.എം.അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.