തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മേക്കര പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാർക്ക് ഒന്നര വർഷത്തിനുശേഷമാണ് തുറന്നത്. മേക്കര പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമാസന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, കൗൺസിലർമാരായ ജിഷ ഷാജികുമാർ, ഡി.അർജുനൻ, കെ.ആർ രാജേഷ്, പി.കെ ജയകുമാർ എന്നിവർ സംസാരിച്ചു.