1

പള്ളുരുത്തി: തെരുവിന്റെ ഓരങ്ങളിലേക്കു ജീവിതം ചുരുങ്ങിയ മനുഷ്യർക്കൊപ്പം കൊച്ചി എം.എൽ.എ കെ.ജെ. മാക്സിയും നവജീവൻ പ്രേഷിത സംഘവും ക്രിസ്മസിനെ വരവേറ്റു. കൊച്ചി പരിസരത്ത് തെരുവുകളിൽ കഴിയുന്ന ആളുകളെ കൂട്ടിയാണ് കേക്ക് മുറിക്കലും കേക്ക് വിതരണവും വസ്ത്രങ്ങളും നൽകിയത്. പ്രസിഡന്റ് മേരി റെയ്ച്ചൽ, കോ-ഓർഡിനേറ്റർ ജോൺസൺ വള്ളനാട്ട്, നവജീവൻ പ്രേക്ഷിതസംഘം പ്രവർത്തകരായ നിത സെൽവം, സിബി ജോർജ്ജ്, മോളി ജോസി, ഷീല ആഞ്ചലോസ്, ക്ഷമിയത്ത് , അബിക സുനിൽ, രാധ സുബ്രമണ്യം, ജൂലി ജോസഫ്, ദേവകി എന്നിവർ പങ്കെടുത്തു