അങ്കമാലി: നായത്തോട് നവയുഗ കലാസമിതിയുടെ നേതൃത്വത്തിൽ ചിത്രശാല ഫിലിംസൊസൈറ്റി, പുരോഗമന കലാസാഹിത്യസംഘം, കെ.ആർ. കുമാരൻ മാസ്റ്റർ സ്മാരക നവയുഗവായനശാല എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നെടുമുടി വേണു ചലച്ചിത്രോത്സവം സമാപിച്ചു. ഡോ. അനുപാപ്പച്ചൻ നെടുമുടി വേണു അനുസ്മരണ പ്രഭാഷണം നടത്തി. നവയുഗ കലാസമിതി പ്രസിഡന്റ് രതീഷ് മാണിക്യമംഗലം അദ്ധ്യക്ഷത വഹിച്ചു. ഷാജിയോഹന്നാൻ, അഡ്വ.കെ.കെ. ഷിബു, കെ. കുട്ടപ്പൻ, ടി.വൈ. ഏല്യാസ്, സി.പി. ദിവാകരൻ, കെ.കെ. താരുകുട്ടി, പി.എൻ. രാധാകൃഷ്ണൻ, എം.എൻ. വിശ്വനാഥൻ, സി.കെ. ദാസൻ, എൻ.പി. ജിഷ്ണു എന്നിവർ പ്രസംഗിച്ചു.