dist
സ്‌പെഷ്യൽസ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഡിസ്റ്റ്) സാമൂഹ്യസേവന വിഭാഗം സംഘടിപ്പിച്ച ജിംഗിൾ ബെൽസ് ഫെസ്റ്റിൽ ജേതാക്കളായ പുതിയകര സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂളിന് പ്രിൻസിപ്പൽ ഡോ. ഉണ്ണി സി ജെ ട്രോഫി സമ്മാനിക്കുന്നു

അങ്കമാലി: സ്പെഷ്യൽസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച ജിംഗിൾ ബെൽസ് ഫെസ്റ്റിൽ പൊതിയക്കര സ്നേഹസദൻ സ്പെഷ്യൽസ്കൂൾ കിരീടംനേടി. ഡിസ്റ്റിലെ സാമൂഹ്യസേവനവിഭാഗം നടത്തിയ പരിപാടികളിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്ന് 90 വിദ്യാർത്ഥികൾ പങ്കെടുത്തു. കാലുകൾ കൊണ്ട് ചിത്രം വരക്കുന്ന പ്രണവിന്റെ പ്രകടനം ശ്രദ്ധേയമായി. ഡിസ്റ്റ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ, അസോസിയേറ്റ് മാനേജർ, ഫാ. ജോൺ മംഗലത്ത്. പ്രിൻസിപ്പൽ ഡോ.സി.ജെ. ഉണ്ണി, വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ ചിറ്റുപറമ്പിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ലിന്റോ പുതുപ്പറമ്പിൽ, സോഷ്യൽവർക്ക് മേധാവി പ്രൊഫ. ജിജോ ജോയ് എന്നിവർ സന്നിഹിതരായിരുന്നു.