
കൊച്ചി: കോൺഗ്രസ് നേതാവ് പി.ടി തോമസ് എം.എൽ.എയ്ക്ക് അന്തിമോപചാരം അർപ്പിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ എത്തി അന്തിമോപചാരം അർപ്പിച്ച അദ്ദേഹം കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.
രാഷ്ട്രീയ നേതാവെന്നതിലപ്പുറം വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്ത് കൂടിയായിരുന്നു പി.ടി. തോമസെന്ന് യൂസഫലി അനുസ്‌മരിച്ചു.