
കൊച്ചി: പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ മാനേജരായിരുന്ന ജോഷിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
മോൻസണിന്റെ ജീവനക്കാരിയുടെ മകളായ 17 കാരിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മോൻസണിന്റെ വീട്ടിൽ 2019 ലാണ് പീഡനം നടന്നത്. പീഡനവിരം അറിഞ്ഞെങ്കിലും പൊലീസിനെ അറിയിക്കാത്തതിന് കേസിൽ മോൻസൺ രണ്ടാം പ്രതിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസണിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.