daniyal-master-79

പെരുമ്പാവൂർ: ഡി.സി.സി. വൈസ് പ്രസിഡന്റ് വെസ്റ്റ് വെങ്ങോല വണ്ടാനത്തിൽ വീട്ടിൽ ദാനിയൽ മാസ്റ്റർ (79) നിര്യാതനായി. മുൻ പെരുമ്പാവൂർ ബ്‌ളോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റും മുൻ വെങ്ങോല പഞ്ചായത്ത് മെമ്പറും തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകനുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വെസ്റ്റ് വെങ്ങോല ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജെനിൻ ദാനിയേൽ, ജീന, ജീഷ. മരുമക്കൾ: പ്രിൻസി, സാജു, മനു