train

കൊച്ചി: എറണാകുളം ടൗൺ യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30ന് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമുണ്ടാവും. 29ന് ചെന്നൈ എഗ്‌മോർ -ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി - ലോക്മാന്യ തിലക് സൂപ്പർഫാസ്റ്റ് ഒരു മണിക്കൂറോളം പിടിച്ചിടും. 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ക് അറ്റകുറ്റപ്പണികൾ മാറ്റി​യതി​നാൽ അന്നത്തെ നിലമ്പൂർ-കോട്ടയം എക്‌സ്‌പ്രസും കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസും പതിവ് ഷെഡ്യൂൾ പ്രകാരം ഓടും.

 കാമാഖ്യയിലേക്ക്
സ്‌പെഷ്യൽ ട്രെയിൻ

കൊച്ചി: അസമിലെ കാമാഖ്യയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും റെയിൽവേ സ്‌പെഷ്യൽ സർവീസ് നടത്തും. കാമാഖ്യ - കൊച്ചുവേളി സ്‌പെഷ്യൽ (05669) ജനുവരി 6,13 തീയതികളിൽ രാവിലെ 7.50ന് പുറപ്പെട്ട് മൂന്നാം ദിവസം വൈകിട്ട് 7.15ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-കാമാഖ്യ സൂപ്പർഫാസ്റ്റ് ട്രെയിൻ (05670) 26, ജനുവരി 2, 9, 16 തീയതികളിൽ രാത്രി എട്ടിന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 8.40ന് കാമാഖ്യയിലെത്തും. എസി 2ടയർ1, എസി 3ടയർ5, സ്ലീപ്പർ10, ജനറൽ 3 എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം. സെക്കൻഡ് സിറ്റിംഗ് ടിക്കറ്റുകൾ ഉൾപ്പെടെ മുൻകൂട്ടി റിസർവ് ചെയ്യണം.