bms
പെട്രോൾ പമ്പ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ ആലുവയിലെ പെട്രോൾ പമ്പിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധധർണ യൂണിയൻ ജില്ലാ സെക്രട്ടറി പി.വി. റെജിമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പെട്രോൾപമ്പ് തൊഴിലാളികളുടെ ശമ്പളവർദ്ധനവ് നടപ്പിലാക്കുക, പിരിച്ചുവിടപ്പെട്ടവരും മരണമടഞ്ഞവരുമായ തൊഴിലാളികളുടെ ആനുകുല്യങ്ങൾ ഉടൻ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ആലുവ പമ്പ് കവലയിലെ പെട്രോൾപമ്പിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധധർണ യൂണിയൻ ജില്ലാ സെക്രട്ടറി പി.വി. റെജിമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് സന്തോഷ് പൈ, പി.ആർ. രഞ്ജിത്ത്കുമാർ, പി.വി. സതീഷ്, കെ.ജി. അനീഷ് എന്നിവർ സംസാരിച്ചു.