നെടുമ്പാശേരി: അഖിലേന്ത്യ കിസാൻസഭ നെടുമ്പാശേരി പഞ്ചായത്ത് കൺവെൻഷൻ ജില്ലാ സെക്രട്ടറി ദിനാകരൻ ഉദ്ഘാടനം ചെയ്തു. എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടേറിയറ്റ്അംഗം വി. സെയ്തുമുഹമ്മദ്, ബി. രാധാകൃഷ്ണപിള്ള, കമാലുദ്ദീൻ, ഇസ്മായിൽ പൂഴിത്തറ, ജെ.പി. അനൂപ്, വി.കെ. സുകുമാരൻ, സി.എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.വി. തോമസ് (പ്രസിഡന്റ് ), എസ്. ജയകുമാർ (സെക്രട്ടറി ), സാലുപോൾ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.