നെടുമ്പാശേരി: നെടുമ്പാശേരി കൃഷിഭവനിലെ ആഴ്ചച്ചന്തയുടെ ഭാഗമായി കരിയാട് കവലയിൽ ആരംഭിച്ച ക്രിസ്മസ്, പുതുവത്സര കാർഷികവിപണി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ വറീത് അന്തോണി, കെ.കെ. അബി, ടി.എ. ചന്ദ്രൻ, വി. സെയ്തുമുഹമ്മദ്, എസ്. ജയകുമാർ, സ്വാതി ശിവൻ, എം.എ. ഷീബ, പി.ആർ. ജിബി എന്നിവർ സംസാരിച്ചു.