കാലടി: മറ്റൂരിൽ മൂന്നുപൂപ്പ് കൃഷിചെയ്തുവരുന്ന പാടശേഖരം മണ്ണിട്ട് നികത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. മറ്റൂർ പാടശേഖരത്തിലെ അരഏക്കറോളം സ്ഥലം വെള്ളിയാഴ്ച പുലർച്ചെയാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. സംഭവമറിഞ്ഞ മറ്റൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണ്ണുമായി വന്ന ടിപ്പർ ലോറികൾ തടഞ്ഞു. തുടർന്ന് കാലടി പൊലീസ് ടിപ്പർ ലോറികളും മണ്ണ് മാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തു. മറ്റൂർ വില്ലേജ് ഓഫീസർ സ്ഥലം ഉടമയ്ക്ക സ്റ്റോപ്പ് മെമ്മോയും കൊടുത്തു.