കൊച്ചി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ദേശീയ തലത്തിൽ ആചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷനാകും. സംസ്ഥാനജില്ലാ നേതാക്കൾ പങ്കെടുക്കും.