കൊച്ചി: പരാതികളിൽ സമയബന്ധിതമായി തീർപ്പു കല്പിക്കുന്നതിനായി ഉപഭോക്തൃ കോടതികളിൽ എല്ലാ മാസവും അദാലത്തുകൾ നടത്തുമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് സുരേന്ദ്രമോഹൻ പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് എറാണുകളം ജില്ല ഉപഭോക്തൃകമ്മിഷന്റെയും കെൽസയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രത്യേക അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ അദ്ധ്യക്ഷൻ ഡി.ബി. ബിനു അദ്ധ്യക്ഷനായി. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി പി.എം.സുരേഷ്, വൈക്കം രാമചന്ദ്രൻ,ഡോ.കെ.രാധാകൃഷ്ണൻനായർ, ടി.എൻ.ശ്രീവിദ്യർ അഡ്വ.ലക്ഷ്മണ അയ്യർ എന്നിവർ സംസാരിച്ചു.