കൊച്ചി: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള ' വയോസേവന അവാർഡ് 2021' ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, എൻ.ജി.ഒകൾ, വൃദ്ധസദനങ്ങൾ, കലാകായിക രംഗങ്ങളിലെ മുതിർന്ന പൗരന്മാർ, ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ വിഭാഗങ്ങളിൽ അവാർഡിനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ 0484 2425377.