അങ്കമാലി: കല്ലുപാലം ജനാർദ്ദനൻ വല്ലത്തേരി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ആദരവ് സമ്മേളനം ചേർന്നു. സുരഭി അവന്യൂവിൽ ചേർന്ന സമ്മേളനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. സലി, കെ.വി. ഡേവിസ്, ആന്റണി ചിറ്റിനപ്പിള്ളി, പി.കെ. അനുമോൾ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തിച്ച ആശാവർക്കർമാരായ
ജോളി ഔസേഫ്, ടിന്റു വിബിൻ എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു.