കൊച്ചി:നാടും നഗരവും ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളി​ൽ അമരുമ്പോൾ ആശങ്കയി​​ലാണ് ആരോഗ്യവകുപ്പ്.

കൊവിഡ്, ലോക്ക്ഡൗൺ​ മരവിപ്പ് കഴി​ഞ്ഞ് ആഹ്ളാദലഹരി​യി​ൽ പുറത്തി​റങ്ങുമ്പോൾ ഒമി​ക്രോണി​ന്റെ ജാഗ്രത കൈവി​ടരുതെന്നാണ് നി​ർദേശം. ഇതി​നായി​ ജില്ലാ ആരോഗ്യ വിഭാഗം കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചി​ട്ടുണ്ട്.

ഒമി​ക്രോൺ​ മുൻകരുതൽ

• വളരെ വേഗം പടർന്നുപിടിക്കുന്നതാണ് ഒമിക്രോൺ. ആൾക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം

• അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമായതിനാൽ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം

• വാക്‌സിൻ എടുക്കാനുള്ളവരും, രണ്ടാം ഡോസി​ന് സമയമായവരും എത്രയും പെട്ടെന്ന് തന്നെ വാക്‌സിനേഷൻ എടുക്കണം

• വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും കൊവിഡ് നിർദേശങ്ങൾ കർശനമായി പാലിക്കണം.

• സ്ഥാപനങ്ങളി​ൽ സാനിറ്റൈസർ ഉപയോഗം, കൈ കഴുകൽ എന്നിവ ഒഴി​വാക്കരുത്.

• വിദേശത്ത് നിന്നും വരുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണം.

വി​ദേശത്ത് നി​ന്ന് എത്തുന്നവർ

• ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസം ക്വാറന്റൈനിലും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലുമിരിക്കണം

• മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണം നിർബന്ധം

• ഇവർ ആൾക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാൻ പാടില്ല‌

• ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്

• ഭക്ഷണം കഴിക്കുമ്പോൾ അകലം പാലിക്കാൻ ശ്രദ്ധിക്കണം

ഏറ്റവും പ്രധാനം കർശനമായി നിർദേശങ്ങൾ പാലിക്കുക എന്നുള്ളതാണ്. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി കണ്ട് നിർദേശങ്ങൾ പാലിക്കണം

ഡോ. വി. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ, എറണാകുളം

15

15 ഒമിക്രോൺ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.