അങ്കമാലി: ഈറ്റ, പനമ്പ് തൊഴിലാളികൾക്ക് 15 മാസത്തെ ഡി.എ കുടിശിക 300 കോടി രൂപ വിതരണം ചെയ്തു. കോർപ്പറേഷൻ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ വച്ച് ചെയർമാൻ ടി.കെ. മോഹനൻ വിതരണം ചെയ്തു. മാനേജിംഗ് ഡയറക്ടർ എ.എം. അബ്ദൾ റഷീദ് അദ്ധ്യതക്ഷത വഹിച്ചു. ഇ കെ. അർജുനൻ, വി.ആർ. വിഷ്ണു, ചാണ്ടി പി. അലക്സാണ്ടർ, അഡ്വ.കെ.കെ. ഷിബു, ടി.പി. ദേവസിക്കുട്ടി, സി.വി.ശശി, കെ. കെ. ശിവൻ, അഡ്വ. സാജി ജോസഫ് എന്നിവർ പങ്കെടുത്തു. 4868 തൊഴിലാളികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. കഴിഞ്ഞ ഓണത്തിന് 15 മാസത്തെ കുടിശിക നൽകിയിരുന്നു.