അങ്കമാലി: കനിവ് പാലിയേറ്റീവ് കെയർ അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസ്പർശം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കനിവ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ. താരുകുട്ടി, സെക്രട്ടറി കെ.കെ.സലി, ബി.വി. ജോണി, ധന്യ, ജിജോയ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. നഗരസഭയിലെ 30 വാർഡുകളിലെ ഇരുനൂറോളം വരുന്ന കുടുംബങ്ങളിലെ കിടപ്പിലായതും സജീവസാന്ത്വനം നൽകി വരുന്നതുമായ രോഗികൾക്ക് കേക്കുകൾ വീട്ടിലെത്തിച്ച് നൽകി.