പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി മൂത്തകുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളോടെ ഫിസിയോ തെറാപ്പി സെന്റർ, ഐ.പി വാർഡ് എന്നിവ തുറന്നു. പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആരോഗ്യപ്രവർത്തകരെ ആദരിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, എ.എസ്. അനിൽകുമാർ, ബീന രത്നൻ, ഡോ. സജിത്ത് ജോൺ, ഡോ. പി. ശോഭ എന്നിവർ സംസാരിച്ചു.