പറവൂർ: നഗരസഭയിലെ പിരിച്ചുവിട്ട നാലു ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങൾ ക്രിസ്മസ് നാളിൽ നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തും. ആറ് വർഷത്തിലധികമായി ശുചീകരണപ്രവർത്തനം നടത്തിയിരുന്ന സി.എൽ.ആർ തൊഴിലാളികളെ പിരിച്ചുവിട്ടത്. തൊഴിലാളികളുടെ കുടുംബം ഇന്ന് രാവിലെ പത്തുമുതൽ നഗരസഭയ്ക്ക് മുന്നിൽ സത്യഗ്രഹസമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു.