
കൊച്ചി: പി.ടി. തോമസിനെ നെഞ്ചോടു ചേർത്തവർക്ക് നന്ദിയറിയിച്ച് ഭാര്യ ഉമയും മക്കളായ ഡോ. വിഷ്ണു തോമസും വിവേക് തോമസും. പി.ടിയെ കാണാൻ വഴിയരികിൽ മണിക്കൂറുകൾ കാത്തുനിന്ന സാധാരണക്കാരും ഇടുക്കിയിലെ പ്രവർത്തകരും വിളിച്ച മുദ്രാവാക്യങ്ങൾ മനസിൽ തറഞ്ഞ് നിൽക്കുകയാണ്.
രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാർ, കോൺഗ്രസ് നേതാക്കൾ, ഇടുക്കി - എറണാകുളം ഡി.സി.സി നേതൃത്വങ്ങൾ, പി.ടിയുടെ സുഹൃത്ത് ഡോ. എസ്.എസ്. ലാൽ തുടങ്ങിയവർക്കും ഉമ നന്ദി പറഞ്ഞു.
പി.ടിയുടെ ചികിത്സയും സാമ്പത്തിക കാര്യങ്ങളും വിദേശമരുന്നുകൾ എത്തിക്കലും ഏകോപിപ്പിച്ചത് രമേശ് ചെന്നിത്തലയും കെ.സി. ജോസഫുമാണ്. ഇവർക്കും നന്ദി- ഉമ പറഞ്ഞു. ഇന്നലെ മന്ത്രിമാരായ സജി ചെറിയാൻ, എ.കെ. ശശീന്ദ്രൻ, ഋഷിരാജ് സിംഗ് തുടങ്ങിയവർ പി.ടിയുടെ വീട്ടിലെത്തിയിരുന്നു.