shinto-paravur-
പ്രതി ഷിന്റോ

പറവൂർ: ബൈക്കിലെത്തി യുവതിയുടെ മൊബൈൽഫോൺ തട്ടിയെടുത്ത രണ്ട് യുവാക്കൾ പിടിയിൽ. പറവൂർ ഘണ്ടാകർണൻവെളി തെറ്റയിൽ വീട്ടിൽ ഷിന്റോ (23), കോട്ടുവള്ളി വള്ളുവള്ളി കളരിത്തറ വീട്ടിൽ എബിൻ (22) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നടന്നു പോകുകയായിരുന്ന യുവതിയുടെ കൈവശമുണ്ടായിരുന്ന പതിമൂവായിരം രൂപ വില വരുന്ന മൊബൈൽ ഫോണാണ് കഴിഞ്ഞ ദിവസം ചിറക്കകം വ്യാപാരഭവന് സമീപത്ത് വച്ച് തട്ടിയെടുത്തത്. വരാപ്പുഴ ഇൻസ്പെക്ടർ സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.