മൂവാറ്റുപുഴ: കെ.എസ്.ഇ.ബി​ മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷനിൽനിന്ന് പെൻഷൻ വാങ്ങിക്കുന്ന എല്ലാ പെൻഷൻകാരും 31നുള്ളി​ൽ ഡിവിഷൽ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അവരവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (പകർപ്പിൽ പേരും പി.പി.ഒ നമ്പറും രേഖപ്പെടുത്തണം) നൽകണമെന്ന് എക്‌സിക്യുട്ടീവ് എൻജി​നി​യർ അറിയിച്ചു.