മൂവാറ്റുപുഴ: പി.ഡി.ഡി.പി പായിപ്ര ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സര കേക്കുകൾ വിതരണംചെയ്തു. സംഘത്തിൽ പാൽഅളക്കുന്ന സജീവാംഗങ്ങൾക്കാണ് കേക്കുകൾ നൽകിയത്. കേക്ക് വിതരണത്തിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് എം.പി. അജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എൻ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി മെമ്പർമാരായ എം.എൻ. ഗോവിന്ദൻ നായർ, ഇട്ടൻ ടി. ചെറിയാൻ, കെ.യു. എബ്രഹാം, എ.കെ. രാജേഷ്, പി.എസ്. പരീത്, സംഘം സെക്രട്ടറി രഞ്ജു സുരേഷ് തുടങ്ങിയവർ സംസാരിച്ചു.