ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെയും യുവ ശബ്ദം സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ കേരള കേസരി ഗുസ്തി മത്സരം നടത്തുന്നു. ഞായറാഴ്ച ഫോർട്ടുകൊച്ചി കടപ്പുറത്ത് വൈകിട്ട് 4 മുതൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 3ന് ആരംഭിക്കുന്ന ശരീരഭാര നിർണ്ണയത്തിനായി എത്തിച്ചേരണമെന്ന് സംസ്ഥാന അസോസിയേഷൻ സെക്രട്ടറി എം.എം.സലീം അറിയിച്ചു.