കൊച്ചി: കുട്ടികളുടെ അവധികാല ക്യാമ്പ് ' കാരുണ്യം' ശാന്തിഗിരി പാലാരിവട്ടം ആശ്രമത്തിൽ 26ന് നടക്കും. രാവിലെ ഒൻപതിന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എറണാകുളം ആശ്രമം ഇൻചാർജ്ജ് സ്വാമി തനിമോഹൻ ജ്ഞാനതപസ്വി അദ്ധ്യക്ഷനാകും. യുവാക്കളുടെ സംഘടനയായ ശാന്തിമഹിമ, യുവതിളുടെ വേദിയായ ഗുരുമഹിമ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി കുട്ടികളുമായി സംവാദിക്കും. വിജയൻ മച്ചേരി, ക്ലാസ് നയിക്കും. മുള്ളും പൂവും എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി, എന്റെ ഗുരു അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയവയും നടക്കും. ജനനി തേജസ്വി ജ്ഞാനതപസ്വിനി, അനൂപ് ടി.പി, ശാലിനി, അർച്ചിതൻ സുനിൽ, ഗുരുപ്രിയാ ഗോവിന്ദ് തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 5.30ന് ക്യാമ്പ് സമാപിക്കും.