ഫോർട്ട് കൊച്ചി: കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ അർഹരായ കുടുംബങ്ങൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം ചെയ്തു. ഫോർട്ട്കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി അംഗം കെ.ബി. അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്ദു ജ്യോതിഷ് അദ്ധ്യക്ഷനായി. എ.റെജികുമാർ, കെ.ബി. ജബ്ബാർ, എ.ബി. റസാക്ക്, കെ.ബി. സലാം എന്നിവർ സംസാരിച്ചു.