ഫോർട്ട് കൊച്ചി: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കു നിറച്ചാർത്തായി 500 എൽ.ഇ.ഡി നക്ഷത്രങ്ങൾ മിഴി തുറക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ദീപ്തമായ ഓർമ്മകൾ പുതുക്കി ഫോർട്ട്‌ കൊച്ചി ബീച്ചിന്റെ വാക്ക് വേ കൗൺസിലർ അഡ്വ. ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ 500 എൽ.ഇ.ഡി നക്ഷത്രങ്ങളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചു. ബീച്ചും പാർക്കിന്റെ പരിസരങ്ങളും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം കൗൺസിലർ നിർവഹിച്ചു.