മൂവാറ്റുപുഴ: പി.ടി. തോമസിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായി തൊടുപുഴയിൽ അത്യാധുനിക ലൈബ്രറിയും ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. അക്ഷരങ്ങളെ സ്‌നേഹിക്കുകയും അതിനായി പ്രചോദനമാവുകയും ചെയ്ത അദ്ദേഹത്തിനുള്ള നല്ല സ്മാരകം വായനശാല തന്നെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച തൊടുപുഴ തന്നെയാണ് അതിനേറ്റവും ഉചിതമായ സ്ഥലം. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ബൗദ്ധികരംഗത്തെ മുഴുവൻ ആളുകളെയും ഇക്കാര്യത്തിൽ കൂടെ ചേർക്കുമെന്നും എം.പി പറഞ്ഞു.