കൊച്ചി: മൂവാറ്റുപുഴ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പിണവൂർക്കുടി, ഇടമലയാർ, മാതിരപ്പളളി, നേര്യമംഗലം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാല് പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് നൈറ്റ് ഡ്രസ് വിതരണം നടത്തുന്നതിന് താത്പര്യമുളള വ്യക്തികളിൽ /സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷൻ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0485-2814987, 2970337.