ആലങ്ങാട്: ഗ്രാമവികസനസമിതി സംഘടിപ്പിച്ച പ്രാദേശിക വികസന ശില്പശാലയിൽ ആലങ്ങാടിന്റെ വികസനപ്രശ്നങ്ങൾ ചർച്ചചെയ്തു. 25വർഷം പിന്നിട്ട ജനകീയാസൂത്രണം ആലങ്ങാടിന്റെ സമഗ്ര വികസനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പരിമിതികൾ തിരിച്ചറിഞ്ഞ് പുതിയ
വെല്ലുവിളികളെ നേരിടാൻതയ്യാറാകണം. കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രാദേശിക സർക്കാരുകളെ
ശക്തിപ്പെടുത്തണം. ജില്ലാ വികസന ഉപസമിതി അംഗം എം.കെ. രാജേന്ദ്രൻ വിഷയാവതരണം നടത്തി. ആലങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, മുൻപ്രസിഡന്റ് പി.ആർ. രഘു, പഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ്, മുൻ മെമ്പർ ജഗദീശൻ തുടങ്ങിയർ
പങ്കെടുത്തു.