
തൃക്കാക്കര: ട്രഷറിയിൽ ക്രിസ്മസ് ആഘോഷം വിവാദത്തിൽ. എറണാകുളം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രഷറിയിൽ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ വയലിനിസ് ശബരീഷ് പ്രഭാകറിന്റെ വയലിൻ പരിപാടി അവതരിപ്പിച്ചതാണ് വിവാദത്തിന് കാരണം. വിവിധ ആഘോഷങ്ങളിൽ സർക്കാർ ജീവനക്കാർ വിവിധ പരിപാടികൾ അവതരിപ്പിക്കാറാണ് പതിവ്. എന്നാൽ പുറമെ നിന്നും ആളുകളെ കൊണ്ടുവന്ന് പരിപാടി അവതരിപ്പിക്കണമെങ്കിൽ കളക്ടറുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ചട്ടം ലംഘിച്ചതായി ആരോപിച്ചു എൻ.ജോ.ഓ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പരാതി നൽകാനൊരുങ്ങുകയാണ്. കൂടാതെ പി.ടി തോമസ് എം.എൽ.എ യുടെ നിര്യാണത്തെത്തുടർന്ന് കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ ആഘോഷങ്ങൾ രണ്ടുദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നതിനിടെയാണ് ട്രഷറിയിൽ ആഘോഷം അരങ്ങേറിയത്.