കൊച്ചി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി​യുടെ ജന്മദിനം സദ്ഭരണദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടി​പ്പി​ക്കുന്ന സെമിനാർ ഇന്ന് വൈകിട്ട് 4ന് എറണാകുളം ഭാരത് ഹോട്ടലിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലെഫ്. കേണൽ ശരശ്ചന്ദ്രൻ, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് എന്നിവർ സംസാരിക്കും.