cpi
മൂവാറ്റുപുഴയിൽ നടന്ന ഇ.എ.കുമാരൻ അനുശോചന യോഗത്തിൽ പന്ന്യൻ രവീന്ദ്രൻ സംസാരിക്കുന്നു.....................

മൂവാറ്റുപുഴ: ഇ.എ. കുമാരൻ നാടിനും ജനങ്ങൾക്കും തൊഴിലാളികൾക്കും വേണ്ടി ജീവീതം സമർപ്പിച്ച ജനകീയ നേതാവായിരുന്നുവെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മൂവാറ്റുപുഴയിൽ നടന്ന ഇ.എ. കുമാരൻ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം ബിനോയി വിശ്വം എം.പി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.എൻ. രമേശ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സി.കെ.ആശ എം.എൽ.എ, ബാബുപോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.