കൊച്ചി: സംസ്ഥാനത്ത് 25ലേറെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിന് പ്രേരണ കൊടുത്ത പ്രസ്താവന നടത്തിയത് എസ്.ഡി.പി.ഐ നേതാക്കളാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു.
പ്രതികളെക്കൊണ്ട് ജയ് ശ്രീരാം വിളിപ്പിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് പൊലീസിന്റെ ആത്മവീര്യം നശിപ്പിക്കാനാണ് ശ്രമം. വിദ്വേഷ പ്രചരണങ്ങളിലൂടെ വർഗീയ കലാപത്തിനും ഭീകര ആക്രമണത്തിനും പോപ്പുലർ ഫ്രണ്ട് ആസൂത്രിതശ്രമം നടത്തുകയാണെന്നും ബാബു പറഞ്ഞു.